News Desk

2021-02-02 11:35:33 pm IST
ദുബൈ: മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി ദുബൈയിലെ പ്രവാസി. ലബനീസ് സ്വദേശിയായ അബു അലിയാണ് മഹ്‌സൂസ് സ്റ്റുഡിയോയില്‍ നടന്ന പത്താമത് തത്സമയ നറുക്കെടുപ്പില്‍ സമ്മാനം നേടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്. 

ഗണിതശാസ്ത്ര ബിരുദധാരിയാണ് അബു അലി. ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ കാലവും യു.എ.ഇയില്‍ തന്നെയാണ് ചെലവഴിച്ചത്. സമ്മാനത്തുക കൊണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

സോഫയിലിരുന്ന് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചതും 'നിങ്ങള്‍ വിജയിച്ചു' എന്ന സന്ദേശം കണ്ടതും. നേരത്തെ ഒരിക്കല്‍ മഹ്‌സൂസില്‍ നിന്ന് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക കണ്ടപ്പോള്‍, വായിച്ചത് തെറ്റിപ്പോയോ എന്നായിരുന്നു ആദ്യം മനസില്‍ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top