News Desk

2021-05-19 10:30:52 am IST
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 'ഹീല്‍ ഇന്ത്യ' എന്ന പേരില്‍ നടത്തുന്ന പദ്ധതിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്ത് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ്പ്. ഇന്ത്യയിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വേണ്ടി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന് (ഐ.സി.ബി.എഫ്) കീഴില്‍ നടത്തുന്ന പദ്ധതിയാണ് 'ഹീല്‍ ഇന്ത്യ'.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമെ അടിയന്തര ആവശ്യത്തിനുള്ള മറ്റ് മെഡിക്കല്‍ സഹായങ്ങളും ലുലു നല്‍കി. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികമായും വൈദ്യസഹായമായും തുണയേകുന്ന ഐസിബിഎഫിന്റെ പ്രവര്‍ത്തനങ്ങളെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് അഭിനന്ദിക്കുകയും ചെയ്തു. 

സമൂഹത്തിന്റെ ഉന്നമനത്തിനും ജീവകാരുണ്യ മേഖലയിലയ്ക്കും വേണ്ടി ലുലു ഗ്രൂപ്പ് എന്നും സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. കേരളത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയയുടെ ദുരിതാശ്വാസ നിധിയിലേക്കും ലുലി ഗ്രൂപ്പ് ഗണ്യമായ സംഭാവന നല്‍കിയിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top