Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-06-25 05:00:22pm IST
ഖത്തർ റെഡ് ക്രസന്റിന്റെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഒന്നേകാൽ ലക്ഷം റിയാൽ സംഭാവന സഹായം പ്രഖ്യാപിച്ചു. ഖത്തർ റെഡ് ക്രെസന്റ് അധികൃതർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ തുക ഉപയോഗിക്കും.

 കഴിഞ്ഞ ദിവസം ദോഹയിൽ വച്ച് നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ ഖത്തർ റെഡ് ക്രെസന്റ് അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട ബാങ്ക് ചെക്ക് കൈമാറി. 

ഖത്തർ റെഡ് ക്രെസന്റിനെ പ്രതിനിധീകരിച്ചു കൊണ്ട് ജാസിം മുഹമ്മദ് അൽ എമ്മാദി, അബ്ദുല്ല ഹമീദ് അൽ മുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ് ദോഹ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ഷൈജൻ എം ഓ, ഷാനവാസ് എം എന്നിവർ പരിപാടിയിൽ സന്നിഹിതരായി.   
Top