Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ദോഹ: രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗവും, പാസ്റ്റിക്ക് മാലിന്യവും  കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ലുലു ഹൈപ്പർ മാർക്കറ്റ്.ഷോപ്പിംഗ് ബാഗ് മറന്നതോ പ്രതീക്ഷിച്ചതിലും കൂടുതൽ സാധാനങ്ങൾ വാങ്ങുകയോ ചെയ്ത ഉപഭോക്താവിന് മറ്റൊരു ബാഗ് വാങ്ങുന്നതിന് പകരം ഷോപ്പിംഗ് ബാഗ് കടം നൽകുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

 സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ഒരു തന്ത്രമാണ് നൂതന പദ്ധതി. ഷോപ്പിംഗ് ബാഗുകൾ കടം വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന മേഖലയിലെ ആദ്യത്തേ പദ്ധതിയാണ് ലുലുവിനേറ്റത്. 

പേപ്പർ കൊണ്ട് നിർമ്മിച്ച ഷോപ്പിംഗ് ബാഗുകളും ഉരുളക്കിഴങ്ങ് സ്റ്റാർച്ചിൽ  നിന്ന് നിർമ്മിച്ച ഹോം കമ്പോസ്റ്റബിൾ ബാഗുകളും ലുലു ഹൈപ്പർമാർക്കറ്റ് അവതരിപ്പിക്കും.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിൽ ഇതിനകം നല്ല സ്വാധീനം ചെലുത്തുന്ന ബയോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിന് പുറമെയാണിത്.




Top