News Desk

2020-11-25 03:18:36 pm IST
ദോഹ: 2022 ലോക കപ്പിനോടനുബന്ധിച്ച് ഫുട്ബോള്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. രാഷ്ട്രീയവും ഫുട്ബോളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഇന്‍ഫാന്റിനോ ചൂണ്ടിക്കാട്ടി. 

എല്ലാ ജനതയ്ക്കും തങ്ങളുടെ ടീമുകളുടെ മത്സരം ആസ്വദിക്കാനുള്ള അവസരമുണ്ടാകുമെന്നും നിലവിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ആളുകളും ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്ന പ്രതിക്ഷയുണ്ടെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങളുടെ ഫൈനല്‍ വേദിയായ ലുസൈയില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയായിരുന്ന ഇന്‍ഫാന്റിനോ പ്രാദേശിക മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഖത്തറിലെ എല്ലാമേഖലയിലും ലോകകപ്പിനായി നടത്തിയ പരിഷ്‌കാരങ്ങളിലും തയ്യാറെടുപ്പുകളിലും പൂര്‍ണസംതൃപ്തിയുണ്ടെന്നും കാണികള്‍ക്ക് ഖത്തറിന്റെ സമ്പന്നമായ ആതിഥേയ പാരമ്പര്യം ആസ്വദിക്കാമെന്നും അദേഹം പറഞ്ഞു. 

കാണികളില്‍ ഫുട്ബോള്‍ ആവേശം ജനിപ്പിക്കുന്ന സ്റ്റേഡിയങ്ങള്‍ ഓരോന്നും പ്രൗഢ ഗംഭീരമാണെന്നും ലോകകപ്പിനായി ഇത്രയധികം തയാറെടുപ്പുകള്‍ നടത്തുന്ന മറ്റൊരു രാജ്യത്തെയും താന്‍ കണ്ടിട്ടില്ലെന്നും ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനല്‍ മത്സര വേദിയായ ലുസൈയില്‍ സ്റ്റേഡിയത്തിന്റെ 70 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. സ്റ്റേഡിയത്തിനുള്ളില്‍ കയറുമ്പോള്‍ പോസിറ്റീവ് വൈബ് ആണ് തോന്നുന്നത് എന്നും സന്ദര്‍ശനത്തിന് ശേഷം ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. 80,000 പേര്‍ക്ക് ഇരിക്കാവുന്ന ലുസൈയില്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഘട്ടം, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. 

ലോകകപ്പിന്റെ ഭാഗമായുള്ള വേറിട്ട അടിസ്ഥാന സൗകര്യങ്ങള്‍, അത്യാധുനിക ശൈലിയിലുള്ള സ്റ്റേഡിയങ്ങള്‍ ഇവയെല്ലാം 2022 ഖത്തര്‍ ലോകകപ്പിന്റെ അപൂര്‍വ സവിശേഷതകളാണ്. കാണികള്‍ക്ക് സൗകര്യപ്രദമായി ദിവസേന നാലു മത്സരങ്ങള്‍ കാണാന്‍ കഴിയത്തക്ക വിധമാണ് യാത്രാ സൗകര്യങ്ങളും ഒരിക്കിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top