News Desk

2021-03-08 10:58:07 pm IST
മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. മനാമയിലെ റിഫ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖല നല്‍കുന്ന സംഭാവനകളെ പ്രകീര്‍ത്തിച്ച കിരീടാവകാശി  രാജ്യപുരോഗതിക്കായി കൂടുതല്‍ ദേശീയ വിഭവങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനെ പ്രത്യേകം അഭിനന്ദിച്ചു. 

ബഹ്‌റൈന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് എം.എ.യൂസഫലി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനെ ഭരണാധികാരി പ്രത്യേകം അഭിനന്ദിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top