ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി.
ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മഅദനിയുടെ ഹരജി. ഏപ്രില്‍ അഞ്ചിനു ഹരജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകന് അറിയിച്ചു.
പ്രോസിക്യൂഷന് അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താന്‍ ബംഗളുരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ തുടരാമെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക