News Desk

2021-05-02 05:06:29 pm IST
തിരുവനന്തപുരം: ഭരണത്തുടര്‍ച്ച നേടിയ എല്‍.ഡി.എഫ് സര്‍ക്കാറിന് ആശംസ അറിയിച്ചുകൊണ്ട് പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി. ദുഷ്പ്രചരണങ്ങളെ പരാജയപ്പെടുത്തി മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടര്‍മാര്‍ക്ക് അഭിനന്ദനമറിയിക്കുന്നതായി മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

ഫാസിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്, എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടറന്മാര്‍ക്കു ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, അബ്ദുന്നാസര്‍ മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച ഇടതുപക്ഷം മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇടത് പക്ഷം 99 സീറ്റില്‍ മുന്നിലാണ്. യു.ഡി.എഫ് ലീഡ് 41 സീറ്റുകളില്‍ ചുരുങ്ങി. എന്‍.ഡി.എക്ക് ഒരിടത്തും ലീഡ് ലഭിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top