News Desk

2021-05-03 06:07:52 pm IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തിയ 99 ശതമാനം ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഹരിദ്വാറിന്‍ നിന്നും മടങ്ങിയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായെന്നും കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് വ്യാപനത്തിനിടെയാണ് ലക്ഷകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് കുംഭമേള സംഘടിപ്പിച്ചത്. കുംഭമേള കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് ഇടവരുത്തുമെന്ന് നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

മേളയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ടെത്തിയാല്‍ മാത്രമെ ആകെ എണ്ണം വ്യക്തമാകുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത വിശ്വാസികള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേളയില്‍ നിന്ന് മടങ്ങിയെത്തിയ വിശ്വാസികള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് ടെസ്റ്റും ക്വാറന്റൈനും കര്‍ശനമാക്കിയിട്ടുണ്ട്. മേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഡല്‍ഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top