News Desk

2021-03-23 10:23:13 pm IST
ദോഹ: സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഓണ്‍ലൈന്‍ വഴി വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാമെന്ന് പുതിയ അറിയിപ്പുമായി അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം (MADLSA).

തൊഴിലുടമയുമായി കരാറില്ലാത്ത ഏതൊരു തൊഴിലാളിക്കും ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാം. ഓര്‍ഡിനറി, മേജര്‍ പ്രൊഫഷണല്‍സ് ഇതിനായി അപേക്ഷ നല്‍കേണ്ടപ്പോള്‍ സബ് പ്രൊഫഷനിലുള്ളവര്‍ അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകളും സമര്‍പ്പിക്കണം.

ഈ സേവനം പൂര്‍ത്തിയാക്കാനും, ഒ.ടി.പി വഴി ഇതിനുള്ള ആക്‌സസ് ലഭിക്കുന്നതിനും സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി പരിശോധിക്കണം.

ഇതിനു പുറമേ ഖത്തര്‍ ഇ-ഗവണ്‍മെന്റ് 'ഹുകൂമ'  വെബ്സൈറ്റ് വഴി ഫീസ് അടയ്ക്കുന്നതിന് സാധുവായ ഒരു ബാങ്ക് പേയ്മെന്റ് കാര്‍ഡ് ഉണ്ടാകണം. കൂടാതെ, അപേക്ഷകനുമായി ബന്ധപ്പെട്ട അപേക്ഷാ ഡാറ്റയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

മന്ത്രാലയത്തിലേക്ക് ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്ത് ആപ്ലിക്കേഷന്‍ ഫോം അയക്കണം. മന്ത്രാലയമാണ് വിശകലനം ചെയ്ത് ആപ്ലിക്കേഷന്‍ അംഗീകരിക്കുക.

പ്രൈവറ്റ് കമ്പനിയിലുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന ലെറ്ററും ലഭ്യമാവുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അയക്കണം.

തൊഴില്‍ കരാറിന്റെ അറ്റസ്റ്റഡ് കോപ്പി കൂടി ഇതിന്റെ കൂടെ അറ്റാച്ച് ചെയ്യണം. അപേക്ഷക്ക് അപ്രൂവല്‍ ലഭിച്ചാല്‍ ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍ വഴി ഫീസടച്ചതിനു ശേഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പെര്‍മിറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. എംപ്ലോയ്‌മെന്റ് കാര്‍ഡ് ലഭിക്കുന്നതിന് ഏറ്റവൂം അടുത്തുള്ള സര്‍വീസ് കോംപ്ലക്സ് സന്ദര്‍ശിച്ചാല്‍ മതിയാവും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top