News Desk

2022-06-22 07:27:04 pm IST
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ക്കിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതേതുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറും. അധികാരത്തോട് ആര്‍ത്തിയില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താക്കറെ ഫെയ്‌സ്ബുക്ക് ലൈവില്‍ കൂടിയായിരുന്നു രാജി സന്നദ്ധത അറിയിച്ചത്. 

ഞങ്ങള്‍ മൂന്ന് പാര്‍ട്ടികളും 2019-ല്‍ ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് എന്നോട്  ശരദ് പവാര്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഏറ്റെടുത്തു. ശരദ് പവാറും സോണിയാ ഗാന്ധിയും ഒരുപാട് സഹായിച്ചെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നതില്‍ ഏതെങ്കിലും എംഎല്‍എമാര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ ഞാന്‍ തയ്യാറാണ്. പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമില്ല. ഹിന്ദുത്വവും ശിവസേനയും ഒന്നാണെന്നും ബാല്‍താക്കറെയുടെ പാരമ്പര്യം പിന്തുടരുമെന്നും  പറഞ്ഞ ഉദ്ദവ് താക്കറെ പറഞ്ഞു. 

ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് വിമത എംഎല്‍എമാരോട് തിരിച്ചെത്തണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന യോഗത്തില്‍ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

34 ഭരണപക്ഷ എംഎല്‍എമാര്‍ അടക്കം 46 എംഎല്‍എമാര്‍ തന്റെ കൂടെ ഉണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്ദെ അവകാശപ്പെട്ടത്. യഥാര്‍ഥ ശിവസേന തന്റേതാണെന്ന് അവകാശപ്പെട്ട ഏക്‌നാഥ് ഷിന്ദെ, നിലവിലെ ചീഫ് വിപ്പ് സുനില്‍ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിക്കുകയും ചെയ്തിരുന്നു


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top