News Desk

2021-06-06 10:59:33 pm IST
ദുബൈ: യു.എ.ഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 28-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം നാല് ഭാഗ്യശാലികള്‍ 2,50,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍.എല്‍.സി അറിയിച്ചു. രഞ്ജിത് പാലക്കില്‍, ആന്റണി വിന്‍സെന്റ് എന്നിവരാണ് ഈ ആഴ്ചത്തെ രണ്ടാം സമ്മാനത്തിനര്‍ഹരായ മലയാളികള്‍. 

നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നവരാണ് രണ്ടാം സമ്മാനം നേടിയ ഭാഗ്യശാലികള്‍. കൂടാതെ, 185 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,235 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. ആകെ 12,98,225 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 4, 18, 20, 21, 29, 36 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ജൂണ്‍ 12 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top