News Desk

2021-05-10 05:19:01 pm IST

ദുബൈ: പെരുന്നാള്‍ അവധിക്കാലത്ത് ഏറ്റവും വലിയ സമ്മാനം നേടാനുള്ള അവസരം ഉപഭോക്താക്കള്‍ക്കായി ഒരുക്കുകയാണ് മഹ്സൂസ്. 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിനും ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനുമൊപ്പം മറ്റ് നിരവധി സമ്മാനങ്ങളും മെയ് 15 ശനിയാഴ്ച നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. 

യു.എ.ഇ സമയം രാത്രി ഒന്‍പത് മണിക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ നറുക്കെടുപ്പ് തത്സമയം കാണാം. കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ഒരു പ്രവാസിയും ഒരു യു.എ.ഇ പൗരനും മഹ്സൂസിലൂടെ ഒരു മില്യന്‍ ദിര്‍ഹം വീതം സ്വന്തമാക്കിയിരുന്നു. 

നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇവര്‍ ഈ വര്‍ഷം മഹ്സൂസിലൂടെ കോടീശ്വരന്മാരാവുന്ന ആറാമത്തെയും ഏഴാമത്തെയും വിജയികളാണ്. മഹ്സൂസ് നറുക്കെടുപ്പിന്റെ രീതി എങ്ങനെയാണെന്ന് ചോദിച്ചാല്‍, നറുക്കെടുക്കുന്ന ആറ് സംഖ്യകളില്‍ ആറും യോജിച്ചുവന്നാല്‍ ഒന്നാം സമ്മാനമായ 50 മില്യന്‍ ദിര്‍ഹം സ്വന്തമാവും. 

രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹത്തിന്, ആറ് സംഖ്യകളില്‍ അഞ്ചെണ്ണമാണ് യോജിച്ചുവരേണ്ടത്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് ഒന്നിലേറെ അവകാശികളുണ്ടായാല്‍ സമ്മാനത്തുക തുല്യമായി വീതിക്കും. അതേസമയം ആറ് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവരുന്ന എല്ലാവര്‍ക്കും 1000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിക്കും. നറുക്കെടുക്കുന്ന ആറ് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവരുന്ന എല്ലാവര്‍ക്കും നാലാം സമ്മാനമായ 35 ദിര്‍ഹവും ലഭിക്കും.

നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുകയാണ് വേണ്ടത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top