News Desk

2021-06-07 09:47:15 pm IST
പൂനൈ: പൂനൈയിലെ സാനിറ്റൈസര്‍ നിര്‍മ്മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. എസ്.വി.എസ് ടെക്കനോളജീസ് ഫാക്ടറിയുടെ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റിലാണു ദുരന്തമുണ്ടായത്. അപകടത്തില്‍ 14 പേര്‍ മരിച്ചു. പൂനൈയിലെ ഉര്‍വഡ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകളടക്കം 37 തൊഴിലാളികള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ 20 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പൂനൈ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സേന വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top