News Desk

2021-06-08 10:42:02 pm IST
ന്യൂഡല്‍ഹി: ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്സൈറ്റുകള്‍ മണിക്കൂറുകള്‍ നേരിട്ട സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചു. സാങ്കേതിക തടസ്സം നേരിട്ടതിനാല്‍ സൈറ്റുകള്‍ കുറച്ച് മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. 

സര്‍ക്കാര്‍, വാര്‍ത്താ വെബ്‌സൈറ്റുകള്‍, ആമസോണ്‍, ദ ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ് തുടങ്ങിയ വെബ്‌സൈറ്റുകളാണ് തകരാര്‍ നേരിട്ടത്.ആസ്‌ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍, ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്‌സൈറ്റുകള്‍ ലഭിക്കാതിരുന്നത്. 

'എറര്‍ 503' എന്ന സന്ദേശമാണ് സൈറ്റുകളില്‍ കയറുമ്പോള്‍ ലഭിച്ചത്. പ്രമുഖ സി.ഡി.എന്‍ (കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക്) പ്രൊവൈഡറായ 'ഫാസ്റ്റ്ലി'യില്‍ ഉണ്ടായ തകരാറാണ് പ്രശ്‌നത്തിനു കാരണം. പ്രശ്‌നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്‌സൈറ്റുകള്‍ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്‌ലി അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top