News Desk

2022-01-14 07:15:30 pm IST
പത്തനംതിട്ട: ശബരിമല കയറിയെത്തിയ ഭക്തസഹസ്രങ്ങള്‍ക്ക് ആഹ്‌ളാദമേക്കി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പന്തളം കൊട്ടാരത്തില്‍ നിന്നും എത്തിച്ച ആഭരണങ്ങള്‍ അണിയിച്ച് അയ്യപ്പനുള്ള ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് 75,000-ത്തോളം ഭക്തരാണ് കാത്തുനിന്നത്. 

കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയില്‍ ദൃശ്യമായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങള്‍ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടില്‍ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു. 

പന്തളം കൊട്ടാരത്തില്‍ നിന്നും പരമ്പരാഗത കാനനപാത താണ്ടിയെത്തിയ തിരുവാഭരണ പേടകത്തിന് വൈകിട്ട് 5.45-ഓടെ ശരംകുത്തിയില്‍ പ്രത്യേക പീഠത്തില്‍ വച്ച് ദേവസ്വം ജീവനക്കാരും പൊലീസും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് ആഘോഷമായി സന്നിധാനത്തേക്ക് പേടകങ്ങള്‍ എത്തിച്ചു.

6.20-ഓടെ സന്നിധാനത്തേക്ക് എത്തിയ തിരുവാഭരണ പേടകങ്ങള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. ശേഷം തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി നിമിഷങ്ങള്‍ക്കകം സര്‍വ്വാഭരണഭൂഷിതനായ അയ്യപ്പന് ദീപാരാധന തുടങ്ങി. ശരണം വിളികളില്‍ സന്നിധാനം മുങ്ങവേ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. നിമിഷങ്ങളുടെ ഇടവേളയില്‍ മൂന്ന് തവണയായി മകരജ്യോതി പ്രഭ ചൊരിഞ്ഞു. ഈ സമയം ശരണംവിളികളില്‍ സന്നിധാനം മുങ്ങി. 

നിയന്ത്രണങ്ങള്‍ പാലിച്ച് 75,000 തീര്‍ത്ഥാടകരെയാണ് സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ പര്‍ണ്ണശാലകള്‍ കെട്ടാന്‍ ആരേയും പൊലീസ് അനുവാദിച്ചില്ല. പുല്ലുമേട്ടില്‍ ഇത്തവണയും ഭക്തര്‍ക്ക് വിലക്കിയരുന്നു. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തര്‍ക്കായി പൊലീസും കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി എസ്.ശ്രീജിത്തിനാണ് സുരക്ഷയുടെ ഏകോപനം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
sabarimala
Top