Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സൗദി:ഈ വര്‍ഷം ഹജ്ജിന് തീര്‍ത്ഥാടകര്‍ക്കായി ബഹുനില ടെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. മിനായില്‍ ബഹുനില ടെന്റുകള്‍ ഉയരുന്നതോടെ തീര്‍ത്ഥാടകരുടെ താമസവുമായി ബന്ധപ്പെട്ട പരിമിതികള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായാണ് ഇത്തവണ മിനായില്‍ ബഹുനില തമ്പുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് മിനായില്‍ ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നത്.

ഹജ്ജിനെത്തുന്ന എല്ലാ തീര്‍ത്ഥാടകരെയും ഒരേസമയം ഉള്‍ക്കൊള്ളാനുള്ള ശേഷി മിനായ്ക്കില്ല. അതുകൊണ്ട് മിനായ്ക്ക് പുറത്ത് മുസ്ദലിഫയിലും അസീസിയയിലും മറ്റുമാണ് പല തീര്‍ത്ഥാടകരും ഹജ്ജ് വേളയില്‍ താമസിക്കുന്നത്. ഈ വര്‍ഷം തന്നെ തമ്പുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യഘട്ടത്തില്‍ രണ്ട് നിലകളുള്ള തമ്പുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനും, സാധനങ്ങള്‍ സൂക്ഷിക്കാനും സൗകര്യമുള്ള ഈ തമ്പുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.

ഹജ്ജ് മന്ത്രാലയത്തിന്റെയും മക്ക ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെയും മക്ക റോയല്‍ കമ്മീഷന്റെയും അംഗീകാരം നേരത്തെ ഈ പദ്ധതിക്കായി ലഭിച്ചിരുന്നു

Top