News Desk

2021-02-18 05:28:41 pm IST
ഇസ്ലാമാബാദ്: നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയെ ഒന്‍പതു വര്‍ഷം മുന്‍പു വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ഇസ്ഹാനുല്ല ഇസ്ഹാന്‍ വീണ്ടും വധഭീഷണിയുമായി രംഗത്ത്. മലാലക്കെതിരെ ഇസ്ഹാന്‍ ട്വിറ്ററിലൂടെയാണ് വധഭീഷണി മുഴക്കിയത്.

ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്നും പറയുന്നു. നീയും നിന്റെ പിതാവും വീട്ടിലേക്ക് തിരിച്ചുവരണമെന്നും ചില ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കാനുണ്ടെന്നും ഈ ട്വീറ്റില്‍ പറയുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ ട്വിറ്റര്‍ ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 

2012ലാണ് ഇയാള്‍ മലാലയെ വെടിവച്ച് കെല്ലാന്‍ ശ്രമിച്ചത്. പെഷവാര്‍ സ്‌കൂള്‍ ഭീകരാക്രമണമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ 2017ല്‍ പിടികൂടിയെങ്കിലും 2020ല്‍ ജയില്‍ ചാടുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top