News Desk

2021-05-30 07:32:52 pm IST
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോട് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനായി വളരെ പ്രസക്തമായ നിര്‍ദേശം പങ്കുവെച്ച് സ്റ്റാറായി മാറിയിരിക്കുകയാണ് മലപ്പുറത്തെ ഒരു ആറാം ക്ലാസ്സുകാരന്‍. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ മന്ത്രിയോട് ചോദിക്കാം എന്ന എന്ന പരിപാടിയിലാണ് മലപ്പുറം അരീക്കാട് സ്വദേശിയായ ഡാനിഷ് തന്റെ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിയമം നടപ്പിലാക്കി കൂടെ എന്നായിരുന്നു ആറാം ക്ലാസുകാരനായ ഡാനിഷ് മന്ത്രി വി. ശിവന്‍കുട്ടിക്ക് മുമ്പില്‍ വെച്ച നിര്‍ദേശം. ഡാനിഷിന്റെ ഈ നിര്‍ദേശം ഏറ്റവും നല്ലതാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി തത്സമയം പ്രതികരിക്കുകയും ചെയ്തു.

ഇത് നൂറുശതമാനം നടപ്പിലാക്കുന്നതിനുവേണ്ടി നമ്മുടെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഡാനിഷിന്റെ ഈ ശബ്ദം സമൂഹത്തിനു ചിന്തിക്കാന്‍ ഉപകരിക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അധ്യാപക കൂട്ടായ്മയായ ജൂനിയര്‍ ചൈല്‍ഡ് ബറ്റാലിയന്‍ വഴിയാണ് മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയില്‍ അവസരം ലഭിച്ചതെന്ന് ഡാനിഷ് പറഞ്ഞു. ഇതോടെ ഡാനിഷിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top