News Desk

2021-03-08 03:45:27 pm IST
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുല്ലക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനത്തിനൊപ്പം ഉപതെരഞ്ഞെടുപ്പിനുള്ള അബ്ദുല്ലക്കുട്ടിയുടെ സ്ഥനാര്‍ഥിത്വവും പ്രഖ്യാപിക്കും.

അതേസമയം, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top