News Desk

2021-03-15 08:56:00 pm IST
അല്‍ഐന്‍: ഗള്‍ഫില്‍ വെച്ച് നാലു ദിവസമായി കാണാതായ മലപ്പുറം മുണ്ടത്തോട് ചറ്റമ്പത്തുകളത്തില്‍ നിയാസിനെ അല്‍ഐന്‍ നുഐമിയയില്‍ കണ്ടെത്തി. ഇയാളെ കണ്ടെത്തിയ വിവരം അവിടെയുള്ള മലയാളികളാണ് ബന്ധുക്കളെ അറിയിച്ചത്.

ബുധനാഴ്ച രാവിലെ ജോലി അന്വേഷിച്ച് പുറത്തിറങ്ങിയതായിരുന്നു നിയാസ്. തുടര്‍ന്ന് യാതൊരു വിവരവുമില്ലാത്തതിനാല്‍ സുഹൃത്തുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും അന്വേഷണത്തിലായിരുന്നു. 

അതേസമയം, നിയാസിനെ കണ്ടെത്തിയെങ്കിലും ഇയാളുടെ പാസ്‌പോര്‍ട്ട് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു. വിവരം ലഭിച്ചാല്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണമെന്ന് സമദ് പൂന്താനം അറിയിച്ചു. ഫോണ്‍: 0503590037, 0504485405.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top