News Desk

2021-09-15 05:33:05 pm IST
ദുബൈ: നടന്‍ പൃഥ്വിരാജ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 10 വര്‍ഷത്തെ വിസ പതിച്ച പാസ്‌പോര്‍ട്ടാണ് കൈപ്പറ്റിയത്. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോള്‍ഡ്'. സിനിമയില്‍ പൃഥിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  

മലയാള സിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ്, നൈല ഉഷ, മിഥുന്‍ രമേശ് എന്നിവര്‍ക്കും നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയും നൈലയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top