ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം എടപ്പാള്‍ കാലടി സ്വദേശി മണികണ്ഠ മേനോനാണ് (54 വയസ്സ് ) മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആമ്പുലന്‍സ് എത്തുകയും ശുഷ്രൂകള് നല്‍കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സേവനത്തിന് ശേഷം ഖത്തറില്‍ എയര്‍ഫോഴ്സിന്റെ അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. റാഫേല്‍ യുദ്ധവിമാനത്തിന്റെ മെക്കാനിക്കല്‍ വിഭാഗത്തിലും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മണികണ്ഠ മേനോന് നിരവധി നവമാധ്യമ സാഹിത്യ കൂട്ടായ്മകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പാളയം ഖത്തര്‍, കാലടീയം പ്രവാസി കൂട്ടായ്മ, സ്നേഹവീട് സാഹിത്യ കൂട്ടായ്മ സ്റ്റേറ്റ് കമ്മിറ്റി തുടങ്ങി സംഘടനകളില്‍ സജീവമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് ഖത്തര്‍ ഗവണ്മെന്റ് ഉന്നത പദവി നല്കി അദേഹത്തിനെ അനുമോദിക്കുകയും ചെയ്തിരുന്നു. കൂടാതെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളുടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: ബേബി മേനോന്. മക്കള്‍ സ്വാതി (ഖത്തര്‍ എയര്‍വെയ്സ്), ശബരീഷ്, മരുമകന് അനൂപ് കൃഷ്ണന് (എഞ്ചിനീയര്‍, ഖത്തര്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക