ദുബൈ: കിടപ്പിലായ പിതാവിന്റെ ചികിത്സാ ചിലവുകള്‍ക്ക് വേണ്ടി ദുബൈ നായിഫില്‍ അത്തര്‍ വിറ്റ് പ്രവാസി മലയാളി പയ്യന്. കണ്ണൂര്‍ സ്വദേശി മുസ്തഫയുടെ മകന് 12 വയസ്സുകാരനായ അമനാണ് ഉപജീവനം നടത്താന്‍ അത്തറു വില്‍ക്കുന്നത്.
വൃക്കരോഗം പിടിപെട്ട് അമന്റെ ഒരു വൃക്ക നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 വര്‍ഷത്തോളമായി യു.എ.ഇയിലുള്ള മുസ്തഫ, ബിസിനസില്‍ പങ്കാളി ചതിച്ചതോടെയാണ് ദുരിതത്തിലായത്.
പിന്നീട് അസുഖം ബാധിച്ച് ദെയ്റയിലെ കുടുസ്സുമുറിയില്‍ കിടപ്പിലുമായി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലായിരുന്നു. വിസാ കാലാവധി കഴിഞ്ഞതിനാല്‍ മുസ്തഫയുടെ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടന്നില്ല.
സന്ദര്‍ശക വിസയില്‍ മുസ്തഫയുടെ കുടുംബം ദുബൈയില്‍ എത്തിയെങ്കിലും തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജീവിത ചിലവുകള്‍ കണ്ടെത്താനാണ് മകന് അമന് ജോലിയെടുക്കാന്‍ ഇറങ്ങിയത്.
അതേസമയം, രണ്ടുവര്‍ഷം മുന്‍പ് നാട്ടില്‍ വെച്ചാണ് അമന് വൃക്കരോഗം പിടികൂടുന്നത്. തുടര്‍ന്ന് ഒരു വൃക്ക നീക്കം ചെയ്തു. നാട്ടിലെ സ്കൂളില്‍ ആറാം ക്ലാസിലാണ് അമന് പഠിക്കുന്നത്. സഹോദരി ഏഴാം ക്ലാസിലും.
ഇരുവരും കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇന്റര്‍നെറ്റ് ബില്ലടക്കാത്തതിനാല്‍ അതു വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ക്ലാസുകള്‍ മുടങ്ങിയിരിക്കുകയാണ്. ഇവരെ ബന്ധപ്പെടേണ്ട നമ്പര്‍ 0586785338.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക