News Desk

2021-10-14 07:19:14 pm IST
അബുദാബി: യു.എ.ഇയുടെ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നേടി വ്യവസായികളായ മലയാളി സഹോദരന്മാര്‍. കോഴിക്കോട് ട്രാവല്‍സ് ഏജന്‍സി നടത്തുന്ന സഹോദരന്മാരായ ഷാജി പൈക്കാട്ടും സഞ്ജീവ് പൈക്കാട്ടും ആണ് നാട്ടില്‍ നിന്ന് ഓണ്‍ലൈനില്‍ വഴി വിസ സ്വന്തമാക്കിയത്. 

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്ന ആദ്യത്തെ മലയാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഈ സഹോദരന്മാര്‍. ബിസിനസ് സംബന്ധമായി ഇടയ്ക്കിടെ യു.എ.ഇ സന്ദര്‍ശനം നടത്താനാണ് മള്‍ട്ടിപ്പിള്‍ വിസയെടുത്തതെന്നും തങ്ങളെപ്പോലുള്ളവര്‍ക്ക് ഇത് വളരെയേറെ പ്രയോജനകരമാണെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്  ചെയ്തു. 

നിരവധി പേരാണ് ഇതിനോടകം തന്നെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയെടുത്തത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ), ജി.ഡി.ആര്‍.എഫ്.എ വെബ് സൈറ്റുകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ ഏതു രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നേടാന്‍ സാധിക്കും.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top