News Desk

2021-04-15 10:23:12 am IST

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി അസൈനാര്‍ പത്താഴംകുന്നത്ത് (42) ആണ് ഇന്നലെ മരിച്ചത്. 

ഹസം മെബൈരീക് കൊവിഡ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുമാമയിലെ സ്വദേശിയുടെ വീട്ടില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സഹായങ്ങള്‍ നല്‍കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top