News Desk

2021-04-14 12:39:56 pm IST
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി പുതിയപുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

20 വര്‍ഷമായി ടാക്‌സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പിതാവ്: പരേതനായ എന്‍.പി അഹമ്മദ്. മാതാവ്: പി.പി മറിയം. ഭാര്യ: കെ.എന്‍ നുബ്ഷ. മക്കള്‍: ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top