ഷാര്‍ജ: മലയാളി വയോധികയെ കാണാതായതായി ബന്ധുക്കള്‍ ഷാര്‍ജ ബുഹൈറ പൊലീസില്‍ പരാതി നല്കി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പരേതനായ രാജന്റെ ഭാര്യ കമല (74)ത്തെയാണ് ഇന്നു പുലര്‍ച്ചെ 5.30 മുതല്‍ കാണാതായത്.
കഴിഞ്ഞ 14 വര്‍ഷത്തോളമായി മകളുടെ കുടുംബത്തിന്റെ കൂടെ ഷാര്‍ജ അല്‍ നഹ്ദ സഹാറ മാളിനടുത്തെ ജുമാ അല്‍ മാജിദ് കെട്ടിടത്തിലെ ഫ്ളാറ്റിലായിരുന്നു താമസം. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്നു പുലര്‍ച്ചെ കമലം വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
ഓര്‍മക്കുറവ് ഉള്ളതായി മരുമകന് മനോജ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0507196364 (മനോജ്) എന്ന നമ്പരിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക