News Desk

2021-02-22 11:32:21 pm IST
റിയാദ്: പ്രവാസം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സൗദിയില്‍ നിര്യാതനായി. കൊല്ലം അയത്തില്‍ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ്  അശ്‌റഫ് (55) ആണ് മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മക്ക ബത്ഹ ഖുറൈശില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. 

തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദ്യം മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 

അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. ഭാര്യ: സഫിയത്ത്. മക്കള്‍: സെയ്താലി, ഷഹാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ്പൂക്കോട്ടൂര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top