News Desk

2021-04-16 07:03:16 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിതനായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പയനിമല, തെള്ളിയൂര്‍ സ്വദേശിയായ ഈപ്പന്‍ ജോണ്‍ (ബേബി) (58) ആണ് മരിച്ചത്. ക്യൂ കോണ്‍ കമ്പനിയിലെ മാന്‍പവര്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

കൊവിഡ് ബാധിതനായി അല്‍ഖോറിലെ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഈപ്പന്‍ ജോണിന് ഭക്ഷണവുമായി ചെന്ന് വിളിച്ച് നോക്കിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കാണുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: അനി ജോണ്‍. മക്കള്‍: അഖില്‍ ജോണ്‍, നിഥിന്‍ ജോണ്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top