News Desk

2021-03-13 09:14:55 pm IST
അബുദാബി: സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവിനെ അല്‍ ഐനില്‍ നിന്ന് കാണാതായി. മലപ്പുറം മുണ്ടത്തോട് സ്വദേശി ചറ്റമ്പത്തുകളത്തില്‍ നിയാസി (27) നെയാണ് ഈ മാസം 10 മുതല്‍ കാണാതായത്. രാവിലെ എട്ടിന് പതിവുപോലെ ജോലി അന്വേഷിച്ച് താമസ സ്ഥലത്ത് നിന്ന് പുറപ്പെട്ടതാണ്. ഇന്ന് (13) രാത്രി വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 

നിയാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫാണ്. വാട്‌സ് ആപ്പിലൂടെയും ബന്ധപ്പെടാനാകുന്നില്ലെന്ന് ഫിറോസ് വാകയില്‍ പറഞ്ഞു. മൂന്നു മാസം മുന്‍പാണ് നിയാസിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് യു.എ.ഇയിലേയ്ക്ക് വരികയായിരുന്നു. വിവരം ലഭിക്കുന്നവര്‍ 0543646543 (ഫിറോസ്), 0554526044 (സഫ് വാന്‍) ഈ നമ്പറില്‍
ബന്ധപ്പെടുക.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top