News Desk

2021-05-10 03:37:31 pm IST

കോഴിക്കോട്: കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് ഒമാനില്‍ മരിച്ചു. ഒമാനിലെ റുസ്റ്റാഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാലാണ്(28) മരിച്ചത്. 

കൊവിഡ് ബാധിതയായി വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞിരുന്ന രമ്യയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഏതാനും ആഴ്ചകളായി ആരോഗ്യ പ്രവര്‍ത്തകര്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാല്‍ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top