News Desk

2021-02-28 06:08:40 pm IST
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. ഡ്രൈവറും രണ്ട് നഴ്‌സുമാരുമടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.

റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

കൊല്ലം സ്വദേശി സുബി ഗീവര്‍ഗീസ് (33), എരുമേലി സ്വദേശി അഖില കളരിക്കല്‍ (23) എന്നിവരാണ് മലയാളി നഴ്‌സുമാര്‍. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് നഴ്സുമാരും നാട്ടില്‍ നിന്നെത്തിയത്.

പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട് സ്വദേശികളായ കുമുദ, രജിത, റോമിയോ കുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top