News Desk

2021-03-21 10:27:51 pm IST
റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം സൗദിയില്‍ നിര്യാതനായി. തായിഫിലെ നവോദയ കലാസാംസ്‌കാരിക വേദി ഭാരവാഹിയും എറണാകുളം നോര്‍ത്ത് പറവൂര്‍ എഴിക്കര സ്വദേശിയുമായ ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചത്. 

ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു. നവോദയ തായിഫ് ഏരിയ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. 

കഴിഞ്ഞ 15 വര്‍ഷമായി തായിഫ് ഹവിയയില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൈസ, മക്കള്‍: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തായിഫില്‍ ഖബറടക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top