News Desk

2021-05-01 03:34:05 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈത്ത് ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമിയില്‍ അധ്യാപികയായിരുന്നു.

കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍: ഇഷാല്‍ ഫാത്തിമ, ഇഹ്‌സാന്‍ സബീഹ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top