News Desk

2021-03-03 11:27:48 am IST
റിയാദ്: താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് സൗദി അറേബ്യയിലെ ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദിയിലെത്തിയത്.

ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഷറഫിയയെ ബാഗ്ദാദിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും ഫ്‌ളാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top