News Desk

2021-03-31 04:28:58 pm IST
ദോഹ: മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി ഷബീര്‍(38) ആണ് മരിച്ചത്. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ പ്രസിഡണ്ട് കടലുണ്ടി ടി എം കുഞ്ഞി മുഹമ്മദിന്റെയും സൈബുന്നീസയുടെയും മകനാണ് ഷബീര്‍.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു അന്ത്യം. ഖത്തറില്‍ ജനിച്ച് വളര്‍ന്ന ഷബീര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. മലേഷ്യയില്‍ നിന്ന് എഞ്ചിനിയറിങ് പഠനം കഴിഞ്ഞ ശേഷം ഖത്തറില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ പ്രെവറ്റായി അധ്യാപനം നടത്തി വരികയായിരുന്നു.

ഭാര്യ: നിമിയ. മകള്‍: ഫാത്തിമ്. ഷമീം, ലബീബ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ നടക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top