News Desk

2021-05-31 10:33:43 am IST

ദോഹ: ഖത്തറില്‍ വക്‌റക്കടുത്ത് ആഴക്കടലില്‍ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍. ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവരാണ് രണ്ട് ഈജിപ്തുകാരെയും ഒരു ജോര്‍ദാന്‍കാരനെയും രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ വക്‌റ തീരത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ വിദേശികളുടെ ബോട്ട് തകരുകയായിരുന്നു. തുടര്‍ന്ന് അവിടെ എത്തിയ മലയാളി സംഘം ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. 

മലപ്പുറം മഞ്ചേരി സ്വദേശി സാബിത്തിന്റെ ഉടമസ്ഥതയിലുള്ള 'ജാങ്കോ' എന്ന ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് 999 എന്ന ഹമദിന്റെ അടിയന്തര നമ്പറില്‍ വിളച്ച് കോസ്റ്റ്ഗാര്‍ഡിനെയും വിവരമറിയിച്ചു. കോസ്റ്റ്ഗാര്‍ഡ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top