അബുദാബി: കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ യുവാവ് അബുദാബിയില്‍ തളര്‍ന്നു വീണു മരിച്ചു. അബുദാബിയില്‍ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധന്‍ എ.കെ.രാജുവിന്റെയും ടി.വി.പ്രിയയുടെയും മകന് അനന്തുരാജ് (ഉണ്ണി24) ആണു മരിച്ചത്.
അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രീയല്‍ കമ്പനിയിലെ മിഷ്യന് ഓപ്പറേറ്ററായിരുന്നു. ഏതാനും മാസം മുന്‍പ് നാട്ടില്‍ വച്ചു വിവാഹം ഉറപ്പിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു മടങ്ങിയത്. കബഡി താരമായിരുന്നു.
പടന്നക്കട് നെഹ്റു കോളജ് 2ാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിര രാജു ഏക സഹോദരിയാണ്. മൃതദേഹം നാട്ടില്‍ സംസ്കരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക