News Desk

2022-09-24 07:00:23 pm IST
മസ്‍കത്ത്: ഒമാനില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്.

വ്യാഴാഴ്ച ഇബ്രിയിൽ വച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‌തുവരികയായിരുന്നു സാബിത്. ഒരാഴ്ച മുൻപാണ് സാബിതിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ - മുബീന. പിതാവ് - കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് - ഫാത്തിമ മല്ലക്കടവത്ത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top