News Desk

2022-05-21 01:51:28 pm IST
മസ്‌കത്ത്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി  നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടില്‍ രാജേഷ് (42) ആണ് മരിച്ചത്. 

വാദികബീറിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. ഗാലയിലെ സൗദ് ബഹവാന്‍ ഓട്ടോമോട്ടീവ് കമ്പനിയില്‍ 20 വര്‍ഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. 

ഭാര്യ - രാഗി. പിതാവ്- രാമകൃഷ്ണന്‍. മാതാവ്- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top