ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി കോടികള്‍ എത്തി. ഒമാനിലെ മസ്കത്തില് താമസിക്കുന്ന ജോണ്‍ വര്‍ഗീസി(62)നാണ് 8 കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്.
392ാം സീരീസ് നറുക്കെടുപ്പില്‍ 0982 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 35 വര്‍ഷമായി പ്രവാസിയായ ജോണ്‍ വര്‍ഗീസ് മസ്കത്തിലെ സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജറാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ജോണ്‍ പതിവായി ടിക്കറ്റ് വാങ്ങിക്കുന്നു.
മേയ് 29ന് ഓണ്‍ലൈനിലൂടെയാണു സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. കൊവിഡിനു മുന്‍പു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിച്ചിരുന്നത്. സമ്മാനത്തുകയില്‍ നിന്ന് വലിയൊരു ഭാഗവും റിട്ടയേര്‍ഡ് ജീവിതത്തിലേക്കു മാറ്റിവയ്ക്കാനാണു തീരുമാനം. ഇതിന് പുറമെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമെന്നും ജോണ്‍ വര്‍ഗീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക