News Desk

2022-06-09 02:22:45 pm IST
സലാല: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു. പാലക്കാട്, തൃത്താല, കൊപ്പം പറക്കാട് സ്വദേശി അറുതിയതില്‍ അലവി മകന്‍ ഹംസ (52) ആണ് മരിച്ചത്. 

ഒമാനിലെ സലാല ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹംസ മര്‍ബാദില്‍ ഫുഡ്സ്റ്റഫില്‍ ജോലി ചെയ്തു വരികയായിരുന്നു. 

മാതാവ്: ഫാത്തിമ. ഭാര്യ: അസീന. മക്കള്‍: ആരിഫ, തസ്നിയ, സാലിഹ്. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍: മരക്കാര്‍, ആമിന. ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top