News Desk

2021-04-24 05:21:57 pm IST
മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. വൈറസ് ബാധിച്ച് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാഹി പള്ളൂര്‍ സ്വദേശി തണല്‍ വീട്ടില്‍ എന്‍.പി ചന്ദ്രശേഖര(63)നാണ് മരിച്ചത്.

പതിനഞ്ച് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വര്‍ഷമായി സലാല ഗര്‍ബിയയില്‍ ബേക്കറി നടത്തി വരികയായിരുന്നു. ഭാര്യ: രഹീന. മക്കള്‍: പ്രന്റി, പ്രവ്യ. മരുമകന്‍: ബിനയന്‍. മൃതദേഹം സലാലയില്‍ സംസ്‌കരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top