News Desk

2021-04-05 12:16:29 pm IST
റിയാദ്: ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ രാജു ശിവദാസനെയാണ് കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചത്.

മുസാമിയയില്‍ വെച്ച് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ രാജു ശിവദാസന്‍ ഒരഴ്ചയിലധികം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

തുടര്‍ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സഹായം ചെയ്യണമെന്ന് രാജുവിന്റെ സുഹൃത്തക്കള്‍ കേളിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേളിയുടെ മുസാമിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യമായ യാത്രാരേഖകളും യാത്ര ചെയ്യാനുള്ള വീല്‍ചെയറും ഒരുക്കി കൊടുത്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top