News Desk

2021-03-01 01:28:56 pm IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ മലയാളി നഴ്‌സും. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ  എയിംസില്‍ നിന്ന് കൊവിഡിനെതിരെയുള്ള കൊവാക്സിന്‍ സ്വീകരിച്ചത്.

പുതുച്ചേരി സ്വദേശി നിവേദയായിരുന്നു പ്രധാനമന്ത്രിക്ക് വാക്സിന്‍ നല്‍കിയത്. വാക്സിന്‍ നല്‍കിയ സംഘത്തില്‍ നിവേദക്കൊപ്പംമുണ്ടായിരുന്നത് മലയാളി നഴ്സും തൊടുപുഴ സ്വദേശിയുമായ റോസമ്മ അനില്‍ ആണ്. പ്രധാനമന്ത്രി വാക്‌സീന്‍ എടുക്കുമ്പോള്‍ റോസമ്മ ഒപ്പം നില്‍ക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.



'വാക്സിന്‍ കുത്തിവച്ചോ, ഞാന്‍ അറിഞ്ഞതു പോലുമില്ല' വാക്‌സിനേഷനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിതാണെന്ന് അദ്ദേഹത്തിനു കുത്തിവയ്പ്പു നല്‍കിയ നഴ്‌സ് നിവേദ പറഞ്ഞു.

പ്രധാനമന്ത്രി വാക്‌സീന്‍ എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞതെന്നും മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ പറഞ്ഞു.

പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് റോസമ്മ അനില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നെന്ന് റോസമ്മ പറഞ്ഞു.

അതേസമയം, 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പുതുച്ചേരി എന്നു പറഞ്ഞപ്പോള്‍ വണക്കം എന്ന് അദ്ദേഹം പറഞ്ഞെന്നും നിവേദ കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top