News Desk

2021-03-19 01:53:55 pm IST
ന്യൂഡല്‍ഹി: ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളിയായ പ്രതി അറസ്റ്റില്‍. ഡല്‍ഹി നോയിഡ സെക്ടര്‍ 24-ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. 

ബുധനാഴ്ച പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് യുവാവിനെ അറസ്റ്റു ചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതിയെന്നാണ് വിവരം. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നല്‍കാമെന്ന് ഇയാള്‍ ഉറപ്പുപറയുകയും ഫെബ്രുവരി ആറിന് തന്റെ വീട്ടില്‍ വച്ച് ഒരു ഇന്റര്‍വ്യൂ നടക്കുന്നതായും പറഞ്ഞിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചാണ് ബലാല്‍സംഗം ചെയ്തത്.

വീട്ടിലേക്ക് വിളിച്ചപ്പോള്‍ പെണ്‍കുട്ടി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവര്‍ ജോലിക്കു പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും പ്രതി പറയുകയായിരുന്നു. 

പ്രതി നല്‍കിയ ജ്യൂസ് കുടിച്ചയുടന്‍ പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പെണ്‍കുട്ടിക്ക് ബോധം വരുന്നത്. തുടര്‍ന്നാണ് ബലാല്‍സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അറിയുന്നത്. എന്നാല്‍ യുവതി പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top