Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
റിയാദ്​: പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം സൗദിയിലേക്ക്  മടങ്ങിയ  പ്രവാസിയായ പോക്​സോ കേസ്​ പ്രതിയെ സൗദി ഇൻറർപോൾ റിയാദിൽ നിന്ന്​ പിടികൂടി.കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാർ ഭദ്രനെയാണ് (39) റിയാദിൽ പിടികൂടിയത്.

മൂന്നാഴ്​ച മുമ്പ്​ ഇൻറർപോൾ കസ്​റ്റഡിയിലെടുത്ത പ്രതി ഇപ്പോൾ റിയാദിലെ​ അൽഹൈർ ജയിലിലാണുള്ളത്​. കൊല്ലം ഡിസ്​ട്രിക്​റ്റ്​ ക്രൈം റിക്കാർഡ്​സ്​ ബ്യൂറോ അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ എം. അനിൽകുമാർ, ഒാച്ചിറ സർക്കിൾ ഇൻസ്​പെക്​ടർ ആർ. പ്രകാശ്​ എന്നിവരോടൊപ്പം ഞായറാഴ്​ചയാണ്​ കമീഷണർ മെറിൻ ജോസഫ്​ ​റിയാദിലെത്തിയത്​. നിയമനടപടികൾ പൂർത്തീകരിച്ച്​ സൗദി പൊലീസ്​ കൈമാറുന്ന പ്രതിയുമായി ചൊവ്വാഴ്​ച സംഘം നാട്ടിലേക്ക്​ തിരിക്കും.  

2017ലാണ്​ കേസിനാസ്​പദമായ സംഭവം. ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ അവധിക്ക്​ നാട്ടി​െലത്തിയപ്പോഴാണ്​ പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്​. കുട്ടിയുടെ പിതൃസഹോദര​​െൻറ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപാനിയായ ഇളയച്​ഛൻ വഴിയാണ്​ പെൺകുട്ടിയുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്​.

അന്ന്​ 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാൾ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട്​ വിവരം സഹപാഠികൾ വഴി സ്​കൂളിലെ അധ്യാപിക അറിയുകയും അവർ ചൈൽഡ്​ ലൈന്​ വിവരം കൈമാറുകയുമായിരുന്നു. ചൈൽഡ്​ ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന്​ വ്യക്തമായി. 

അന്വേഷണം നടക്കു​േമ്പാൾ തന്നെ പ്രതി അവധി കഴിഞ്ഞ്​ റിയാദിലേക്ക്​ മടങ്ങിയിരുന്നു. കുട്ടിയെ പിന്നീട്​ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക്​ മാറ്റി പാർപ്പിച്ചിരുന്നു. ഇവിടെ വെച്ച്​ ഇൗ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നത്രെ ആത്മഹത്യയ്​ക്ക്​ കാരണം​. ഇൗ സംഭവത്തിലെ ഉത്തരവാദികളായ ​മഹിളാമന്ദിരത്തിലെ ജീവനക്കാർ ജയിലിലാണ്​. 

റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ്​ റെഡ്​ കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചത്​. സി.ബി.​െഎ വഴിയാണ്​ സൗദി ഇൻറർപോളിനെ ബന്ധപ്പെട്ടത്​. റിയാദിൽ നിന്ന്​ ഇയാളെ പിടികൂടിയ ഇൻറർപോൾ അൽഹൈർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്​. 45 ദിവസം വരെ മാത്രമേ സൗദി പൊലീസിന് കസ്​റ്റഡിയിൽ വെയ്​ക്കാൻ കഴിയൂ.

ബലാത്സംഗം, കുട്ടികൾക്കെതിരായ പീഡനം (പോക്​സോ), പട്ടികജാതി പട്ടികവർഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകൾ പ്രകരമാണ്​ സുനിൽകുമാറിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്​. നാട്ടിലേക്ക്​ കൊണ്ടുപോകുന്ന പ്രതിയെ കരുനാഗപ്പള്ളി അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ ഒാഫീസിലാണ്​ ഹാജരാക്കുക.
Top