ലഖ്നൗ: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. ഇരുവരും മലയാളികളാണ്. അന്‍സാദ് ബദറുദീന്‍, ഫിറോസ് ഖാന് എന്നിവരാണ് അറസ്റ്റിലായത്.
അന്‍സാദ് ബദറുദ്ദീന്‍ പത്തനംതിട്ട സ്വദേശിയാണ്. ഫിറോസ് ഖാന് കോഴിക്കോട് സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കളുമായാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ പ്രതികള്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ് പറയുന്നു.
ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. സ്ഫോടനം ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശിലേക്ക് രണ്ട് പേര് എത്തുന്നു എന്ന് ഫെബ്രുവരി 11ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഉത്തര്‍പ്രദേശിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക