News Desk

2021-03-31 07:00:27 pm IST
റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം (59) ആണ് മരിച്ചത്. ജിദ്ദയിലെ അല്‍ഇസായി കമ്പനി ജീവനക്കാരനായിരുന്ന ഫസിലുദ്ദീന്‍ കഴിഞ്ഞ ഒക്ടോബറിലാണ് നാട്ടിലെത്തിയത്.

ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഖബറടക്കം ചടയമംഗലം ജമാഅത്ത് പള്ളി മഖ്ബറയില്‍ നടന്നു. മാതാവ് രോഗബാധിതയായി ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നാണ് ഒക്ടോബറില്‍ അദ്ദേഹം നാട്ടിലെത്തിയത്. 

എന്നാല്‍ അദ്ദേഹം വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ഉമ്മ മരണപ്പെട്ടു. ഭാര്യ: ഷഹീറ ബീവി. മക്കള്‍: ആരിഫ്, അഞ്ജുമ റാണി, അംജദ്. മരുമക്കള്‍: അഫ്‌ന, ഡോ. അഹമ്മദ് ബിനാഷ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top